06 November, 2021 06:00:01 PM
വ്യാജരേഖ ചമച്ച് ബാങ്കുകളെ കബളിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതി പിടിയില്‍
പാലാ: വ്യാജരേഖ ചമച്ച് ബാങ്കുകളെ കബളിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതി പിടിയില്‍. വെള്ളിലാപ്പള്ളി ഏഴാച്ചേരി കട്ടക്കനടയിൽ വീട്ടില്‍ ബിജു ജെ കട്ടക്കൽ ആണ് അറസ്റ്റിലായത്. വെള്ളിലപ്പള്ളി വില്ലേജ് എഴാച്ചേരി കരയിലെ 16 22 ചതുരശ്രമീറ്റർ വസ്തു 02-12-2009 ന് ഏഴാച്ചേരി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ ഈടു നൽകി വായ്പയെടുത്തിരുന്നു. 23-06-2020 തീയതിവരെ 2343315രൂപ ബാങ്കിന് ബാധ്യതാനിലനിൽക്കേ കളവായ ആധാരങ്ങളും രേഖകളും ചമച്ച് ഇതേ വസ്തു കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് കോട്ടയത്തിനു കീഴിലുള്ള കൊല്ലപ്പള്ളി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ ഈടുവച്ച് ബാങ്കുകളെ കബളിപ്പിക്കുകയായിരുന്നു.