06 November, 2021 05:47:04 PM


ചങ്ങനാശേരി വനിത ഐ.ടി.ഐയിൽ സ്‌പോട് അഡ്മിഷൻ



കോട്ടയം: ചങ്ങനാശേരി സർക്കാർ വനിത ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്-എസ്.സി.വി.ടി. ഒരു വർഷ ട്രേഡിൽ ഒഴിവുള്ള സീറ്റിലേക്ക് നവംബർ എട്ടു മുതൽ 10 വരെ സ്‌പോട് അഡ്മിഷൻ നടത്തും. സീറ്റ് ലഭിക്കാത്തവർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, റ്റി.സി., ഫീസ് എന്നിവ സഹിതം ഐ.ടി.ഐ.യിൽ നേരിട്ട് പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 8281444863, 9746411564, 0481 2400500


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K