12 January, 2020 08:55:03 PM
സി എ എ: വീട് കയറി പ്രചരണം; എ.പി അബ്ദുള്ളക്കുട്ടിയെ തിരുവനന്തപുരത്ത് തടഞ്ഞു
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു പ്രചരണത്തിനെത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ പി അബ്ദുള്ളക്കുട്ടിയെ തിരുവനന്തപുരം ആറ്റുകാൽ കല്ലിൻമൂട്ടില്‍ ഒരു സംഘം തടഞ്ഞു. വീടുകളിൽ ലഘു ലേഖ വിതരണം ചെയ്യാനുള്ള ശ്രമമാണ് തടഞ്ഞത്. ഇന്ന് വൈകിട്ടോടെയാണ് അബ്ദുള്ളക്കുട്ടി വീടുകളിൽ കയറാൻ എത്തിയത്.
എന്നാൽ വീടുകയറി ലഘുലേഖ നൽകാനാകില്ലെന്ന് ഒരു സംഘം ആളുകൾ അറിയിച്ചതോടെ വാക്കുതർക്കം ഉണ്ടായി. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് തെറ്റായി ധരിക്കരുതെന്നും ഒരു മുസൽമാനും ഇവിടെനിന്ന് പോകേണ്ടി വരില്ലെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് അബ്ദുള്ളക്കുട്ടിയും സംഘവും ദൌത്യം ഉപേക്ഷിച്ച് പോകുകയായിരുന്നു.