09 June, 2026 07:48:47 PM


ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനം'; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം



ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിന് കെ എസ് ‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യന്ത്രിയുടെ സുരക്ഷാസംഘം മർദിച്ച കേസിൽ 5 പ്രതികൾക്കും സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ് അനിൽകുമാർ, സുരക്ഷാ സംഘത്തിലെ അംഗങ്ങളായ എസ് സന്ദീപ്, വി കെ ഷൈജു, ആർ അരുൺ, വി വി വിപിൻ എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.

2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ച് അന്നത്തെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ പ്രതിഷേധമുയർത്തിയതിന്റെ പേരിൽ അന്നത്തെ കെ എസ്‌ യു ജില്ലാ പ്രസിഡന്റും ഇപ്പോൾ എംഎൽഎയുമായ എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്റെ ഗൺമാനും അകമ്പടി സേനയും ചേർന്നു മർദിച്ചെന്നാണു കേസ്. യുഡിഎഫ് സർക്കാർ വന്നശേഷം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920