09 June, 2026 01:09:52 PM


പാലക്കാട് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് സാധനങ്ങൾ മാറ്റാനെത്തിയ ലോറിയിൽ മറ്റൊരു ലോറി ഇടിച്ചുകയറി



ക​ട​മ്പ​ഴി​പ്പു​റം: പാ​ല​ക്കാ​ട് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ മ​റ്റൊ​രു ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു ക​യ​റി. മു​ണ്ടൂ​ർ- തൂ​ത സം​സ്ഥാ​ന​പാ​ത​യി​ൽ അ​ഴി​യ​ന്നൂ​ർ പ​തി​നാ​റാം മൈ​ലി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​തി​നാ​റാം മൈ​ലി​നും അ​ഴി​യ​ന്നൂ​രി​നും ഇ​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു ലോ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഈ ​ലോ​റി​യി​ലെ സാ​ധ​ന​ങ്ങ​ൾ മറ്റ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി ക​യ​റ്റു​ന്ന​തി​നാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന മൂ​ന്നാ​മ​ത്തെ ലോ​റി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മൂ​ന്ന് ലോ​റി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921