18 June, 2026 09:27:47 AM
അവയവ കച്ചവടം; സംസ്ഥാനത്ത് അഞ്ച് സ്വകാര്യ ആശുപത്രിയിൽ ഇഡി റെയ്ഡ്

കൊച്ചി: സംസ്ഥാനത്ത് 5 സ്വകാര്യ ആശുപത്രികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ അടക്കമാണ് റെയ്ഡ്. അവയവക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിലാണ് പരിശോധനയെന്നാണ് സൂചന. കേസിലെ പ്രധാന പ്രതി നജീബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് പരിശോധന. റെയ്ഡ് നടക്കുന്ന കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് നജീബിൻ്റെ അക്കൗണ്ടിലേക്ക് പണം വന്നു എന്നാണ് കണ്ടെത്തൽ.
അവയവദാനത്തട്ടിപ്പ് നടത്തിയതിന് പിന്നിൽ വൻ മാഫിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് പോലീസ് സംഘം നജീബ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകളുണ്ടാക്കി അവയവക്കച്ചവടം നടത്തിവരികയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദാതാക്കൾക്ക് കുറഞ്ഞ തുക നൽകി വൻ തുകക്കാണ് മറിച്ചുവിൽക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നത് സാധാരണക്കാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്. മൂന്ന് വർഷത്തിൽ അധികമായി വ്യാജ രേഖകൾ ചമച്ചു അവയവ കച്ചവടം നടത്തിവരുകയായിരുന്നു.






