10 January, 2020 06:29:12 PM
കെവിന് വധക്കേസ്: സസ്പെന്‍ഷനിലായിരുന്ന എസ്ഐ വീണ്ടും സര്‍വ്വീസില്‍
തിരുവനന്തപുരം: കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐയെ തിരിച്ചെടുത്തു.എസ്ഐ ഷിബുവിനെയാണ് തിരിച്ചെടുത്തത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരമാണ് നടപടി. ഷിബുവിനെ ക്രമസമാധാനപാലനത്തിന് നിയോഗിക്കില്ല. മുൻപും ഷിബുവിനെ തിരിച്ചെടുത്തിരുന്നു. എന്നാൽ ഈ നടപടി മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കി.
കോട്ടയം സ്വദേശി കെവിന് ജോസഫിനെ കാണാനില്ലെന്ന് കാട്ടി അച്ഛന് രാജൻ ജോസഫും ഭാര്യ നീനുവും നല്കിയ പരാതികളില്‍ ആദ്യ ദിവസം ഗാന്ധിനഗർ എസ്ഐ ആയിരുന്ന ഷിബു അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയ നീനുവിനോട് വിഐപി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ്ഐ കയര്‍ത്തെന്നും പരാതി ഉയര്‍ന്നിരുന്നു.
കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ വീഴ്ച സ്ഥിരീകരിച്ചതോടെയാണ് എസ്ഐക്കെതിരെ നടപടി സ്വീകരിച്ചത്. കെവിനെ തട്ടിക്കൊണ്ടു പോയെന്ന വിവരം അറിഞ്ഞിട്ടും, പ്രതികളെ കുറിച്ച് വിവരം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ഗുരുതര അനാസ്ഥയാണെന്നാണ് കണ്ടെത്തിയിരുന്നു.