08 January, 2020 10:41:54 PM
തന്നെ തടഞ്ഞ സംഭവം അംഗീകരിക്കാന്‍ കഴിയാത്തതെന്ന് നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റ്
ആലപ്പുഴ: തന്നെ തടഞ്ഞ സംഭവം അംഗീകരിക്കാന്‍ കഴിയാത്തതെന്ന് നൊബേല്‍ ജേതാവ് മൈക്കല്‍ ലെവിറ്റ്. വിനോദസഞ്ചാര മേഖലയ്ക്കും കേരളത്തിനും ഇന്ത്യക്കും ഇത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. ആര് ബ്ലോക്കില്‍ കായല്‍ സവാരിക്കിടെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിനോദ സഞ്ചാരത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയെന്നു പറഞ്ഞിട്ടും തന്നെ തടഞ്ഞത് നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ അതിഥിയെ തടഞ്ഞത് വിനോദ സഞ്ചാരത്തിനും കേരളത്തിനും ചേരാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ലെവിറ്റിനെയും കുടുംബത്തെയും തടഞ്ഞത് സാമൂഹികവിരുദ്ധരാണെന്നായിരുന്നു ടൂറിസം മന്ത്രിയുടെ പ്രതികരണം.