09 December, 2019 06:43:06 PM
പാര്‍ലമെന്റിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍; വീണ്ടും സുരക്ഷാ വീഴ്ച
ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. പിടിയിലായ ആളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹി പോലീസിനു കൈമാറി. ഇയാളെ ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
സെപ്റ്റംബറില്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കത്തിയുമായി അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടിയിരുന്നു. മോട്ടോര്‍ ബൈക്കിലെത്തിയ ഇയാള്‍ വിജയ് ചൗക്കിലെ ഗേറ്റ് വഴി പാര്‍ലമെന്റിനകത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിടെയാണു പിടിയിലായത്. ഗേറ്റ് വഴി കടക്കാന്‍ ശ്രമിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ വാഹനവ്യൂഹത്തിലേക്ക് അജ്ഞാതന്‍ കടന്നുകയറിയതും സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ വാഹനവ്യൂഹത്തിലേക്കു കടന്നുകയറിയത്.