11 August, 2019 06:11:40 PM
ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്
ദില്ലി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ക്രിമിനലാണെന്ന് ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്. ആര്‍ട്ടിക്കള്‍ 370മായി ബന്ധപ്പെട്ടായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ പ്രസ്താവന. നെഹ്റു കുറ്റവാളിയാണ്. ഇന്ത്യന്‍ സൈന്യം കാഷ്മീരില്‍നിന്ന് പാക് ആദിവാസി സമൂഹത്തെ തുരത്തുമ്പോള്‍ അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതോടെ കാഷ്മീരിന്റെ മൂന്നില്‍ ഒരു ഭാഗം പാക്കിസ്ഥാന് കൈവശപ്പെടുത്തി.
കുറച്ചു ദിവസം കഴിഞ്ഞാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കില്‍ കാഷ്മീര്‍ മുഴുവന്‍ നമ്മുടേതാകുമായിരുന്നുവെന്നും ചൗഹാന് പറഞ്ഞു. കാഷ്മീരില്‍ ആര്‍ട്ടിക്കള്‍ 370 പ്രഖ്യാപിച്ചതാണ് അദ്ദേഹം ചെയ്ത രണ്ടാമത്തെ കുറ്റം. ഒരു രാജ്യത്ത് എങ്ങനെയാണ് രണ്ട് ഭരണഘടനയും, രണ്ട് ഭരണാധികാരികളും ഉണ്ടാവുക. ഇത് നീതി നിഷേധം മാത്രമല്ല. രാജ്യത്തോടുള്ള കുറ്റകൃത്യമാണെന്നും ചൗഹാന് കൂട്ടിച്ചേര്‍ത്തു.