26 May, 2019 08:11:58 AM


എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ രണ്ടു പേര്‍ കൂടി മരിച്ചു; ഈ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി



കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ രണ്ടു പേര്‍ കൂടി മരിച്ചു. ബ്രിട്ടീഷ് പര്‍വതാരോഹകന്‍ റോബിന്‍ ഫിഷറും, ഐറിഷ് സ്വദേശിയുമാണ് ഏറ്റവും ഒടുവില്‍ മരിച്ച രണ്ടുപേര്‍. ഇതോടെ ഈ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി. അമേരിക്ക, അയര്‍ലന്‍ഡ്, ഇന്ത്യ, ഓസ്ട്രിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ് മരിച്ചവര്‍.


എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ പോയിന്‍റിന് അടുത്ത് വച്ചാണ് റോബിന്‍ ഫിഷറുടെ മരണം. തളര്‍ന്നുവീണായിരുന്നു റോബിന്‍ ഫിഷറുടെ മരണം . ഐറിഷ് സ്വദേശിയുടെ മരണം പര്‍വതത്തിന്‍റെ വടക്ക് ടിബറ്റന്‍ മേഖലയില്‍ വച്ചും. പ്രതികൂല കാലാവസ്ഥയും അപകട മേഖലയില്‍ മലകയറ്റക്കാരുടെ തിരക്ക് വര്‍ധിച്ചതും അപകടം ഇരട്ടിയാക്കിയേക്കും. പ്രതികൂല കാലാവസ്ഥയായതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൊടുമുടിയുടെ മലകയറ്റ ഭാഗം അടക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K