13 May, 2017 04:48:16 PM


ഹാജി മസ്താനെ കൊള്ളക്കാരനാക്കരുതെന്ന് രജനീകാന്തിന് വക്കീല്‍ നോട്ടീസ്




അച്ഛനെ കൊള്ളക്കാരനാക്കരുതെന്ന് ഹാജി മസ്താന്‍റെ മകന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ് അയച്ചു. ഹാജി മസ്താന്‍ മിര്‍സയുടെ ജീവിതത്തെ ആസ്പദമാക്കി പാ രഞ്ജിത് ഒരുക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തെ അധോലോക നേതാവായി ചിത്രീകരിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് മസ്താന്‍റെ മകനെന്ന് അവകാശപ്പെടുന്ന സുന്ദര്‍ ശേഖറാണ് നോട്ടീസ് അയച്ചിരിക്കുന്നത്.



തങ്ങളുടെ പ്രിയപ്പെട്ട ഹാജിയെ കൊള്ളക്കാരനും അധോലോക നായകനുമാക്കുന്നത് അംഗീകരിക്കാനാവില്ല. കള്ളക്കടത്തിന്റെ പേരില്‍ ഒരു കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ലെന്നും മസ്താനെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയില്‍ സിനിമ എടുക്കുകയാണെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. എന്നാല്‍ ഹാജി മസ്താന്‍റെ ജീവിതം ആത്മാര്‍ഥമായി ചിത്രീകരിക്കുകയാണെങ്കില്‍ ആ ചിത്രം നിര്‍മ്മിക്കാന്‍ താന്‍ തയ്യാറാണെന്നും സുന്ദര്‍ വ്യക്തമാക്കുന്നു.



കബാലിക്ക് ശേഷം പാ രഞ്ജിതും രജനീകാന്തും ഒന്നിക്കുന്ന ചിത്രമാണ് ഹാജി മസ്താന്‍. തമിഴ് വംശജനായ ഹാജി മസ്താന്‍ മിര്‍സ എട്ടു വയസ്സുള്ളപ്പോഴാണ് കുടുംബത്തൊടൊപ്പം മുംബൈയില്‍ താമസമാക്കുന്നത്. നന്നായി തമിഴ് സംസാരിക്കാന്‍ അറിയാവുന്ന ഹാജി മസ്താന്‍ പിന്നീട് കരീം ലാല, വരദരാജന്‍ മുദലിയാര്‍ എന്നിവരുമായി ചേര്‍ന്ന് കള്ളക്കടത്തിലും റിയല്‍ എസ്റ്റേറ്റ് ബിസിനസിലും സജീവമാവുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K