06 January, 2026 06:17:34 PM
സവിശേഷം - കാർണിവൽ ഓഫ് ദ ഡിഫറന്റ് - ഭിന്നശേഷി കലാമേള തിരുവനന്തപുരത്ത്

കോട്ടയം: സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേരലും മുഖ്യലക്ഷ്യമാക്കി 'സവിശേഷം - കാർണിവൽ ഓഫ് ദ ഡിഫറന്റ്' ഭിന്നശേഷി കലാമേള ജനുവരി 19, 20, 21 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ക്ലാസ്സിക്കൽ ഡാൻസ്(വ്യക്തിഗതം, ഗ്രൂപ്പ്), സിനിമാറ്റിക്/ഗ്രൂപ്പ് ഡാൻസ്(വ്യക്തിഗതം, ഗ്രൂപ്പ്), സ്‌കിറ്റ്/മൈം(വ്യക്തിഗതം, ഗ്രൂപ്പ്), ലൈറ്റ് മ്യൂസിക്/ക്ലാസ്സിക്കൽ മ്യൂസിക്/ഫിലിം സോംഗ്(വ്യക്തിഗതം), തിരുവാതിര/മാർഗ്ഗംകളി/ ഒപ്പന,സ്പെഷ്യൽ പെർഫോമൻസ്(ഗ്രൂപ്പിനം) എന്നീ
ആറ് ഇനങ്ങളിലാണ് മത്സരം.
ഓരോ ജില്ലയിൽ നിന്നും ഓരോ നോമിനേഷനാണ് തെരഞ്ഞെടുക്കുക. മത്സരാർഥികളുടെ തെരഞ്ഞെടുപ്പിനായി ഓരോ ഇനത്തിലും പങ്കെടുക്കുന്നവരുടെ കലാ പ്രകടനങ്ങൾ മൂന്നു മിനിറ്റിൽ കുറയാത്ത വീഡിയോ(കോസ്റ്റ്യൂമോടുകൂടി) റെക്കോർഡ് ചെയ്ത് ജില്ലാ സാമൂഹികനീതി ഓഫീസർക്ക് ജനുവരി എട്ടിന് വൈകുന്നേരം അഞ്ചിന് മുൻപായി നൽകണം. സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ dsjokottayam@gmail.com എന്ന ഇ-മെയിൽ വഴിയാണ് വീഡിയോ അയയ്ക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവരെ തിരുവനന്തപുരത്ത് നടക്കുന്ന കലാമേളയിൽ പങ്കെടുപ്പിക്കും. ഭിന്നശേഷി സർട്ടിഫിക്കറ്റുള്ള കലാകാരന്മാർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. ഫോൺ: 0481 2563980.




