28 June, 2025 06:37:35 PM


സ്വച്ച് സർവേക്ഷൺ റീൽസ് മത്സരം; രജിസ്ട്രേഷൻ രണ്ടു ദിവസം കൂടി



കോട്ടയം: എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായി എന്ന പരിപാടിയുടെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാനതല റീൽസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ജൂൺ 30വരെ. താല്പര്യമുള്ളവർ 'എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായി'  എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രീകരിക്കുന്ന വീഡിയോ 30 നകം നൽകണം. റീൽസ് ചിത്രീകരിച്ച വ്യക്തി അത് സ്വന്തം സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത  ലിങ്ക് എം.പി.4 അല്ലെങ്കിൽ എ.വി.ഐ. വീഡിയോ ഫോർമാറ്റുകൾ ieckottayam@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം. വീഡിയോയുടെ കൂടെ #suchitwamissionkottayam   # ssg2025,  # swachchsurvekshangrameen2025 എന്നീ ടാഗുകൾ ഉപയോഗിക്കണം. മത്സരാർഥികൾ ജില്ലാ ശുചിത്വമിഷന്റെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യണം. ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിച്ചു വീഡിയോ എടുക്കാം. വീഡിയോകൾ സ്വന്തം ആശയം ആയിരിക്കണം.  ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോ 9:16 പോർട്ടറേറ്റ് എന്ന അനുപാതത്തിൽ വേണം എടുക്കേണ്ടത്. റീൽസുകൾ മലയാളത്തിൽ ആയിരിക്കണം. കുറ്റകരമോ അപകീർത്തികരമോ വെറുപ്പുളവാക്കുന്നതോ ആയ ഉള്ളടക്കം ഉണ്ടാകാൻ പാടില്ല. ശുചിത്വ മിഷന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കണം ഉള്ളടക്കം. സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 റീൽസുകൾക്ക് 10000 രൂപ വീതം സമ്മാനം നൽകും. വിശദവിവരത്തിന് ഫോൺ: 0481 2573606.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928