14 October, 2025 11:54:51 AM


'സത്യൻ ചലച്ചിത്ര പുരസ്‌കാരം' നടി ഉർവശിക്ക്



തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ 'സത്യൻ ചലച്ചിത്ര പുരസ്‌കാരം' നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് നടിയ്ക്ക് പുരസ്‌കാരം. 50,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം കെ എം ധർമന് മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയ എൻ എൻ പിള്ള പുരസ്ക്കാരവും ഇക്കുറി ഉർവശിയ്ക്കാണ്. നടൻ സത്യന്റെ ജന്മവാർഷിക ദിനമായ നവംബർ 9-ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938