23 January, 2016 11:20:22 PM


നടി അർച്ചന കവി വിവാഹിതയായി



നടി അർച്ചന കവി വിവാഹിതയായി. ഹാസ്യപരിപാടികളിലൂടെ ശ്രദ്ധേയനായ അബിഷ് മാത്യു ആണ്  വരൻ. ബന്ധുക്കളും സുഹൃത്തുക്കളും കൂടാതെ സിനിമാരംഗത്തു നിന്നും റിമ കല്ലിങ്കലും മാളവിക മോഹനും ചടങ്ങിൽ പങ്കെടുത്തു. 

ബാല്യകാല സുഹൃത്തുക്കളായ ഇവരുടെ വിവാഹനിശ്ചയം  കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു. ഇരുവരും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അർച്ചന ആദ്യം പ്രൊപ്പോസൽ നിരസിച്ചിരുന്നു. പിന്നീട് സമ്മതിക്കുകയായിരുന്നു. 


ഏറെ വിവാദങ്ങൾ സൃഷ്ടിച്ച എഐബി റോസ്റ്റിൽ പങ്കെടുത്ത മലയാളിയാണ് സംഗീതജ്ഞൻ കൂടിയാണ് അബിഷ്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K