29 April, 2017 11:43:54 PM
നടിയും മോഡലുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരിച്ചു

കൊല്‍ക്കത്ത: പ്രമുഖ ചലച്ചിത്ര നടിയും മോഡലുമായ സോണിക ചൗഹാന്‍ കാറപകടത്തില്‍ മരണമടഞ്ഞു. സുഹൃത്ത് വിക്രം ചാറ്റര്‍ജിക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ കൊല്‍ക്കത്തയിലെ റാഷ്ബിഹാരി അവന്യൂവിലായിരുന്നു ദുരന്തം. ഇവര്‍ സഞ്ചരിച്ച ടയോട്ട കൊറോള കാര്‍ ഡിവൈഡറില്‍ തട്ടി ഫുട്പാത്തില്‍ ഇടിച്ചുകയറുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയവര്‍ ഇവരെ ആശുപത്രിയില്‍ ആക്കിയെങ്കിലും സോണികയെ രക്ഷിക്കാനായില്ല. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
                                
                                        



