30 March, 2017 12:42:58 PM
റോയല്‍റ്റി തര്‍ക്കം: ഇളയരാജക്കെതിരെ മാക്ട ഫെഡറേഷന്‍

കൊച്ചി: റോയല്‍റ്റി വിവാദത്തില്‍ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷന്‍ രംഗത്ത്. ചലച്ചിത്ര ഗാനങ്ങള്‍ സംഗീത സംവിധായകന്റെ സ്വന്തമല്ലെന്നും പാട്ടൊരുക്കാന്‍ മുതല്‍ മുടക്കുന്ന നിര്‍മാതാവിനും ചിത്രത്തിലെ പാട്ടുകള്‍ നിശ്ചയിക്കുന്ന സംവിധാകനും പാട്ടുകള്‍ക്ക് മേല്‍ അവകാശമുണ്ടെന്നും മാക്ട ഫെഡറേഷന്‍ ഭാരവാഹി കെജി വിജയകുമാര്‍ പറഞ്ഞു.
റോയല്‍റ്റി അവകാശവുമായി മുന്നോട്ട് പോയാല്‍ ഇളയരാജയ്ക്ക് എതിരെ ശക്തമായ നിലപാട് എടുക്കുമെന്നും മാക്ടഫെഡറേഷന്‍ അറിയിച്ചു. തന്‍റെ പാട്ടുകള്‍ മുന്‍കൂര്‍ അനുവാദം വാങ്ങാതെ സ്റ്റേജ് ഷോകളില്‍ പാടുന്നതിനെതിരെ ഗായകരായ എസ്പി ബാലസുബ്രമണ്യത്തിനും ചിത്രയ്ക്കും എതിരെ ഇളരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
                                
                                        



