07 March, 2017 09:11:16 PM
മികച്ച നടൻ വിനായകൻ, നടി രജീഷ വിജയൻ, ചിത്രം മാൻഹോൾ
മികച്ച നടൻ: വിനായകൻ (കമ്മട്ടിപ്പാടം), മികച്ച നടി: രജീഷ വിജയൻ (അനുരാഗ കരിക്കിൻ വെള്ളം), മികച്ച സംവിധായകൻ: വിധുവിൻസെന്റ് (മാൻഹോൾ), മികച്ച സിനിമ: മാൻഹോൾ, മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ): എം. തങ്കമണി (ഓലപീപ്പി), ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രം:മഹേഷിന്റെ പ്രതികാരം, മികച്ച സ്വഭാവ നടൻ: മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം), മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന (ഓലപീപ്പി), തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്റെ പ്രതികാരം), ഛായാഗ്രഹണം: എം.ജെ.രാധാകൃഷ്ണൻ (കാടുപൂക്കുന്ന നേരം), നവാഗത സംവിധായകൻ: ഷാനവാസ് ബാവക്കുട്ടി (കിസ്മത്ത്)
കലാസംവിധായകൻ: ഗോകുൽദജാസ് എ.വി., എസ്.നാഗരാജ് (കമ്മട്ടിപ്പാടം), മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി, സംഗീത സംവിധാനം: എം.ജയചന്ദ്രൻ (കംബോജി), പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി), ഗാനരചയിതാവ്: ഒ.എൻ.വി.കുറുപ്പ് (നടവാതിൽ തുറന്നില്ല... ചിത്രം: കംബോജി), പിന്നണി ഗായകൻ: സൂരജ് സന്തോഷ് (തനിയെ മിഴികൾ.. ചിത്രം: ഗപ്പി), പിന്നണി ഗായിക: ചിത്ര (നടവാതിൽ തുറന്നില്ല... ചിത്രം: കംബോജി), ചിത്രസംയോജകൻ: അജിത് കുമാർ (കമ്മട്ടിപ്പാടം), മികച്ച മേക്കപ്പ് മാൻ: എൻ.ജി.റോഷൻ (നവൽ എന്ന ജൂവൽ), മികച്ച വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മികച്ച നൃത്തസംവിധായകൻ: വിനീത് (കംബോജി), കഥാകൃത്ത്: സലിം കുമാർ (കറുത്ത ജൂതൻ),
ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി), ബാലതാരം (പെൺ): അബനി ആദി (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ), മികച്ച സിങ്ക് സൗണ്ട്: ജയദേവൻ ചാക്കാടത്ത് (കാടു പൂക്കുന്ന നേരം), മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം), മികച്ച ശബ്ദ ഡിസൈൻ: ജയദേവൻ ചാക്കാടത്ത് (കാടു പൂക്കുന്ന നേരം), മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്:ഹെൻറോയ് മെസിയ (കാടുപൂക്കുന്ന നേരം), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): വിജയ് മോഹൻ മേനോൻ (ഒപ്പം), മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ, മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ