17 January, 2017 12:02:16 PM
ബഷീറിൻെറ പ്രേമലേഖനം: ആദ്യ ഗാനം 'പ്രണയാമാണിത്' പുറത്തിറങ്ങി

കൊച്ചി: റിലീസിനൊരുങ്ങുന്ന ബഷീറിൻെറ പ്രേമലേഖനം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പ്രണയാമാണിത്' എന്ന ശ്രുതിമധുരമായ സൂഫി പ്രണയഗാനം മികച്ച ദൃശ്യവിരുന്നൊരുക്കുന്നുണ്ട്. സച്ചിൻ രാജ്, വിഷ്ണു മോഹൻ സിതാര ജോയേഷ് ചക്രബർത്തി ആർ.വേണുഗോപാൽ എന്നിവരാണ് ഗാനം ഒരുക്കിയത്. മലയാളത്തിൻെറ വെറ്ററൻ പ്രണയജോഡികളായ മധുവും ഷീലയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ, സന അൽതാഫ്, ജോയ് മാത്യു, അജു വർഗീസ്, ആശ അരവിന്ദ്, കർണൻ ഹരീഷ്, സുനിൽ സുകദ, മണികണ്ഠൻ എന്നിവരുമുണ്ട്.
                                
                                        



