24 November, 2016 08:46:20 PM
ജയനും താനും ചേര്‍ന്ന് അവിസ്മരണീയമാക്കിയ ഗാനം മമ്മൂട്ടി കുളമാക്കി - നടി സീമ
കൊച്ചി: പണവും പ്രശസ്തിയും കുടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ് അറുപത്തഞ്ചാം വയസിലും മമ്മൂട്ടിയുടെ സൗന്ദര്യമെന്ന് ആദ്യകാല നായിക സീമയുടെ പ്രതികരണം. ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെ 'മമ്മൂട്ടി ഇപ്പോഴും ഏറെ സുന്ദരനായിരിക്കുന്നല്ലോ' എന്ന അവതാരക റിമി ടോമിയുടെ ചോദ്യത്തിന് മറുപടിയായാണ് സീമ ഇങ്ങനെ പ്രതികരിച്ചത്. പിന്നെ മമ്മൂട്ടി പ്രസവിച്ചിട്ടുമില്ലല്ലോ എന്നായിരുന്നു സീമയുടെ ചോദ്യം.
സന്ധ്യയ്ക്കെന്തിന് സിന്ധൂരം, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ, അനുബന്ധം, ഇടനിലങ്ങള്‍ തുടങ്ങി 1980- 90കളിലെ ഏറ്റവും മികച്ച ചിത്രങ്ങളിലെ താരജോഡിയായിരുന്നു മമ്മൂട്ടിയും സീമയും. സംവിധായകന്‍ ഐവി ശശിയുമായുള്ള വിവാഹത്തോടെ കുറച്ച് നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന സീമ പിന്നീട് നായിക വേഷങ്ങളില്‍ നിന്നും അകന്നു. ഒപ്പം അഭിനയിച്ച വലിയ നടിയില്‍ നിന്നുള്ള പരാമര്‍ശങ്ങളോട് മമ്മൂട്ടി എങ്ങനെ പ്രതികരിക്കുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.