23 November, 2016 11:59:00 AM


സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ സണ്ണി ലിയോണും; ഇന്ത്യയില്‍ നിന്ന് മറ്റ് 4 പേരും



മുംബൈ: ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉള്‍പ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയില്‍ നടി സണ്ണി ലിയോണും. വ്യവസായികള്‍, എന്‍ജിനീയര്‍മാര്‍, കായിക താരങ്ങള്‍, സംരംഭകര്‍, ഫാഷന്‍ ഐക്കണുകള്‍, കലാകാരികള്‍ എന്നിവര്‍ മുഖ്യസ്ഥാനം അലങ്കരിക്കുന്ന പട്ടികയിലാണ് സണ്ണിയും ഇടംപിടിച്ചത്. ഗൗരി ചിന്ദര്‍കര്‍, മല്ലിക ശ്രീനിവാസന്‍, നേഹ സിംഗ്, സാലുമരാദ തിമ്മക്ക എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ള മറ്റ് ഇന്ത്യന്‍ വനിതകള്‍.


2011ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തിയാര്‍ജിച്ച സണ്ണി ലിയോണ്‍, പൂജ ഭട്ടിന്‍റെ ജിസം 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചു വര്‍ഷത്തിലേറെയായി ബോളിവുഡിലെ നിറസാന്നിധ്യമാണിവര്‍. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന കാലത്ത് തന്നെ സണ്ണി ലിയോണ്‍ വിവാഹിതയായിരുന്നു. ഡാനിയേല്‍ വെബര്‍ ആണ് ഭര്‍ത്താവ്. 2013ല്‍ അശ്ലീല സിനിമാഭിനയത്തില്‍ നിന്ന് പിന്‍മാറി. കരംജിത്ത് കൗര്‍ വോറ എന്നാണ് സണ്ണി ലിയോണിന്‍റെ യഥാര്‍ത്ഥ പേര്. സിനിമാഭിനയം വെറും ജോലി മാത്രമായി കാണുന്ന സണ്ണി ലിയോണ്‍ കരെണ്‍ മല്‍ഹോത്ര എന്ന പേരും ഇടയ്ക്ക് സ്വീകരിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K