20 November, 2016 06:48:28 AM
രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് ഇന്ന് ഗോവയില്‍ തുടക്കം
പനജി: നാല്‍പത്തിയേഴാമതു രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് (ഐഎഫ്‌എഫ്‌ഐ) ഇന്ന് ഗോവയില്‍ തുടക്കം. പ്രമുഖ ബോളിവുഡ് സംവിധായകന്‍ രമേശ് സിപ്പി ഉദ്ഘാടനം ചെയ്യും. പ്രമുഖ പോളിഷ് സംവിധായകന്‍ ആന്ദ്രേ വായ്ദയുടെ 'ആഫ്ടര്‍ ഇമേജ്' (2016) ഉദ്ഘാടന ചിത്രമാകും.
എട്ടുദിവസം നീളുന്ന മേളയില്‍ 90 രാജ്യങ്ങളില്‍നിന്നുള്ള മുന്നൂറോളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ ഫോക്കസ് കണ്‍ട്രി വിഭാഗത്തിലുള്ളത് ദക്ഷിണ കൊറിയയില്‍നിന്നുള്ള സിനിമകളാണ്.'സ്വഛ് ഭാരത്' ആശയം അടിസ്ഥാനമാക്കിയ 20 ഹ്രസ്വചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. മല്‍സരവിഭാഗത്തില്‍ 15 സിനിമകളുണ്ടാകും.