19 November, 2016 01:22:31 PM


ആദ്യരാത്രി: റിമി ടോമിയ്ക്ക് നഷ്ടമായത് നിവിന്‍ പോളിയുടെ നായികാസ്ഥാനം



കൊച്ചി: ആദ്യരാത്രി മൂലം റിമി ടോമി നഷ്ടപ്പെടുത്തിയത് നിവിന്‍ പോളിയുടെ നായികാസ്ഥാനം. ഇന്ന് നിവിന്‍ പോളിയുടെ നായിക ആകാന്‍ താല്പര്യമില്ലാത്ത നടിമാര്‍ കുറവായിരിക്കും. എന്നാല്‍ നിവിന്റെ നായികയാകാനുള്ള അവസരം വേണ്ടന്നു വച്ച ആളാണ് റിമി ടോമി. നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 എന്ന ചിത്രത്തില്‍ സുശീല എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത് റിമി ടോമിയെയായിരുന്നു. എബ്രിഡ് ഷൈന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ഫസ്റ്റ് നൈറ്റ് സീനാണെന്ന് പറഞ്ഞപ്പോഴാണ് റിമി ടോമി ചിത്രം വേണ്ടന്ന് വച്ചത്. 

സിനിമാ ലോകവും ക്രിക്കറ്റ് പ്രേമികളും ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983. 1983ലെ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് വിജയവും നാട്ടിന്‍ പുറത്തുകാരനായ രമേശന്റെ ക്രിക്കറ്റിന്റെ അഭിനിവേശവും ഉള്‍പ്പെടുത്തി ഒരുക്കിയ ചിത്രമായിരുന്നു 2014ല്‍ പുറത്തിറക്കിയ 1983.

റിമി ടോമി ചിത്രം വേണ്ടന്ന് വച്ച ശേഷമാണ് എബ്രിഡിനൊപ്പം ഫോട്ടോഗ്രഫിയില്‍ സഹപ്രവര്‍ത്തകയായിരുന്ന സൃന്ദയെ നായികയാക്കുന്നത്. ഫോട്ടോഗ്രാഫറായിരുന്നു എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു 1983. നിവിന്‍ പോളി, അനൂപ് മേനോന്‍, നിക്കി ഗല്‍റാണി, സൃന്ദ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ സൃന്ദ അവതരിപ്പിച്ച സുശീല എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇതാരുടെ ഫോട്ടോയാണെന്ന് സൃന്ദയുടെ ചോദ്യം സൂപ്പര്‍ ഹിറ്റായിരുന്നു.  ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമയണത്തിലാണ് റിമി ഒടുവില്‍ അഭിനയിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 8.3K