14 November, 2016 10:00:53 PM


ഡിസംബർ 16 മുതൽ സിനിമാ സമരം; ഷൂട്ടിംഗും റിലീസിംഗും നിർത്തിവെക്കുന്നു



കൊച്ചി: ചലച്ചിത്രമേഖലയില്‍ വീണ്ടും തര്‍ക്കം. ഡിസംബർ 16 മുതൽ മലയാളമടക്കമുള്ള ഒരു ഭാഷാചിത്രവും പ്രദർശനത്തിന് നൽകേണ്ടതില്ലെന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ഫിലിം പ്രൊഡ്യൂസേഴ്സ് അസോിയേഷനും സംയുക്ത യോഗത്തിൽ തീരുമാനിച്ചു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമകൾ പൂർത്തിയാക്കുകയും ഡിസംബർ 16 മുതൽ ചിത്രീകരണം നിർത്തിവെക്കുകയും ചെയ്യുമെന്നും വാർത്താ സമ്മേളനത്തില്‍ സംഘടനകൾ അറിയിച്ചു. 


തിയേറ്റര്‍ വിഹിതത്തിന്റെ പകുതി വേണമെന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ച ഇ ടിക്കറ്റിങ് മെഷിനുകൾ തിയേറ്ററുകളിൽ ഉടൻ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സിയാദ് കോക്കർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോിയേഷൻ പ്രസിഡന്‍റ് സുരേഷ് കുമാർ എന്നിവരാണ് സംഘടനകളെ പ്രതിനിധീകരിച്ച് കൊണ്ട് വാർത്താസമ്മേളനം നടത്തിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K