12 November, 2016 01:26:49 PM


വമ്പന്‍ 'ദ ന്യൂ ഇന്ത്യന്‍ റുപ്പീ' യായി; മമ്മൂട്ടി രഞ്ജിത്ത് ചിത്രം


നിലവിലെ സാമ്പത്തിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ദ ന്യൂ ഇന്ത്യന്‍ റുപ്പീ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും  നോട്ടുകള്‍ പന്‍വലിച്ചതിനെ തുടര്‍ന്നുള്ള പുതിയ സാമ്പത്തിക സാഹചര്യവും സിനിമയില്‍ ചര്‍ച്ചയാകുന്നുണ്ടെന്നാണ് സൂചന.


നേരത്തെ വമ്പന്‍ എന്ന് പേരിട്ടിരുന്ന ചിത്രം പുതിയ സാഹചര്യം പരിഗണിച്ച് പേര് മാറുകയായിരുന്നു. തന്‍റെ തന്നെ ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിന്‍റെ പേര് പുതിയ ചിത്രത്തിനൊപ്പം ചേര്‍ക്കാനും രഞ്ജിത്തിന് കഴിഞ്ഞു. ന്യൂ ഇന്ത്യന്‍ റുപ്പിയില്‍ ഇനിയയാണ് മമ്മൂട്ടിയുടെ നായിക. 


വര്‍ത്തമാനകാല സാഹചര്യങ്ങള്‍ സിനിമയുടെ പേരിനും സിനിമ പ്രചരണത്തിനും ഉപയോഗിക്കുന്ന സംവിധായകനാണ് രഞ്ജിത്ത്. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ടാഗ്‌ലൈനായ എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന വാചകത്തെ അനുസ്മരിപ്പിക്കുന്ന ലീല വരും എല്ലാം ശരിയാകും എന്ന പ്രചരണവാചകം ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ റുപ്പിയില്‍ കള്ളപ്പണവും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായിരുന്നു പ്രമേയം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K