11 November, 2016 11:38:54 PM


ബാഹുബലി സിനിമയുടെ നിർമ്മാതാക്കളുടെ വീടുകളിൽ റെയ്ഡ്

ഹൈദരാബാദ്: ബാഹുബലി സിനിമയുടെ നിർമ്മാതാക്കളായ ഷോബു യാലഗാഡ, പ്രസാദ് ദെവിനേനി എന്നിവരുടെ വീടുകളിൽ റെയ്ഡ്. വൻതോതിലുള്ള കള്ളപ്പണമുണ്ടെന്ന വിവരത്തെ തുടർന്നാണ് നടപടി. ഇവരുടെ ഒാഫീസുകളിലും വീടുകളിലും ഒരേസമയത്താണ് റെയ്ഡുകൾ നടത്തുന്നത്. അസാധുവാക്കിയ നോട്ടുകളുടെ പൂഴ്ത്തിവെപ്പും പുതിയ നോട്ടുകളുടെ കമീഷന്‍ കച്ചവടവും തടയാന്‍ ഡല്‍ഹി, മുംബൈ അടക്കം വിവിധ നഗരങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ മിന്നല്‍ പരിശോധന നടത്തിയിരുന്നു. 




ചില ജ്വല്ലറികളില്‍ പഴയനോട്ട് വാങ്ങി കള്ളപ്പണക്കാര്‍ കൂടിയ വിലക്ക് സ്വര്‍ണം വാങ്ങുന്നൂവെന്ന് സൂചന ലഭിച്ചതായി പറയുന്നു. ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്ത ഭീമമായ സംഖ്യയില്‍ ഒരു ഭാഗം സ്വര്‍ണമാക്കി മാറ്റുന്ന നീക്കമാണിത്. ഹവാല ഇടപാടുകാരും മണി എക്സ്ചേഞ്ചുകാരും നിയമവിരുദ്ധമായി മാറിയ നോട്ടു വാങ്ങി വിദേശ കറന്‍സി നല്‍കുന്നതായും സംശയിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് റെയ്ഡ് നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K