10 November, 2016 05:21:17 PM


ഉര്‍വശി അവതരിപ്പിക്കുന്ന ജീവിതം സാക്ഷിക്കെതിരെ പൊതുപ്രവര്‍ത്തകന്‍



തിരുവനന്തപുരം: കൈരളി ടിവിയിലെ ഉര്‍വശി അവതരിപ്പിക്കുന്ന പരിപാടിയാണ് ജീവിതം സാക്ഷി. ഈ പരിപാടി എങ്ങനെയാണ് നടക്കുന്നതെന്ന് കണ്ടാല്‍ പലരും മൂക്കത്ത് വിരല്‍ വെക്കും. കാരണം മദ്യലഹരിയില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയും കുടിച്ച്‌ ലക്കുകെട്ട് കോടതിയില്‍ വരെ എത്തുകയും ചെയ്ത നടി ഉര്‍വശി അവതാരികയായ ഈ പരിപാടി കുടുംബ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനുള്ള വേദിയായിട്ടാണ് അവതരിപ്പിക്കുന്നത്.



നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന്‍റെ പേരിലുള്ള വാക്പയറ്റും മറ്റു കാര്യങ്ങളും മലയാളത്തിലെ മാദ്ധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ അറിയുന്നതുമാണ്. ഇങ്ങനെ സ്വന്തം ജീവിത പ്രശ്നം പരിഹരിക്കാന്‍ പോലും കഴിയാത്ത ഉര്‍വശി ജീവിതം സാക്ഷിയെന്ന പരിപാടി അവതരിപ്പിക്കുന്നതില്‍ പലകോണുകളില്‍ നിന്നും വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.  സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത ഉര്‍വശി മറ്റുള്ളവരുടെ ജീവിത പ്രശ്നം തീര്‍ക്കാന്‍ രംഗത്തുവരുന്നതിലെ വൈരുധ്യമാണ് ഈ വിമര്‍ശനത്തിനെല്ലാം ആധാരമായത്.



എന്തായാലും സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അപ്പുറത്തേക്ക് കളി കാര്യമാകുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ജീവിതം സാക്ഷി എന്ന പരിപാടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കിയിരിക്കയാണ് ഒരു സംഘടന. പരാതി കമ്മീഷന്‍ സ്വീകരിക്കുകയും ചെയ്തു. പരിപാടിയുടെ അവതാരക ഉര്‍വശിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് പരാതി നല്‍കിയത് കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിനാണ്. പരിപാടിയുടെ അവതാരണത്തിനിടെ ഉര്‍വശി നടത്തുന്ന ഇടപെടലുകളും ശാസനയും മറ്റുമാണ് പരാതിക്ക് ആരാധമായതും.



ദമ്ബതികളെ വിളിച്ചു വരുത്തി സ്റ്റുഡിയോയില്‍ ഇരുത്തി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ എന്ന വിധത്തില്‍ അവതരിപ്പിക്കുന്നത് കക്ഷികളേയും ജുഡീഷ്യറി അംഗങ്ങളെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ്. കുടുംബ വഴക്കുകള്‍ കാരണം ദമ്പതികള്‍ വഴിപിരിയാതിരിക്കാനുള്ള കൗണ്‍സിലിങ്ങ് നല്‍കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പരിപാടി സംപ്രോഷണം ചെയ്യുന്നത്. എന്നാല്‍ ജുഡീഷ്യറി അംഗങ്ങള്‍ക്ക് മുന്നില്‍ വച്ച്‌ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ദമ്പതികളെ ഉര്‍വ്വശി ശാസിക്കുന്നതായും ജുഡീഷ്യറി അംഗങ്ങള്‍ക്ക് മുന്നില്‍ വച്ച്‌ നടത്തുന്ന ഇത്തരം ഭീഷണികള്‍ കോടതി അലക്ഷ്യത്തിന് തുല്യമാണെന്നും കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.



കേരള ലീഗല്‍ സര്‍വ്വീസസ് അഥോറിറ്റി(കോടതി) ജഡ്ജി അടങ്ങുന്ന പാനല്‍ മെമ്ബര്‍മാരുടെ മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് നടിയുടെ കര്‍ത്തവ്യം. എന്നാല്‍ ഇത് മറികടന്ന് പലപ്പോഴും നിയമ വ്യവസ്ഥയെ അപമാനിക്കുന്ന രീതിയിലാണ് നടി പരിപാടി അവതരിപ്പിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. പല പ്രശ്നങ്ങളുമായി എത്തുന്ന ദമ്പതികള്‍ക്ക് മുന്നില്‍ രോഷം പ്രകടിപ്പിക്കാന്‍ നടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും പരാതിയില്‍ ചോദിക്കുന്നു. അങ്ങനെ രോഷം പ്രകടിപ്പിക്കാനുള്ള വിധത്തില്‍ മാന്യത ഉര്‍വശിക്ക് വ്യക്തിജീവിതത്തില്‍ ഇല്ലെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.



സ്വന്തം ജീവിതം നേരെ കൊണ്ട് പോകാന്‍ കഴിയാതെ വിവാഹബന്ധം പോലും വേര്‍പ്പെടുത്തിയ ആള്‍ എങ്ങനെയാണ് കുടുംബ ബന്ധങ്ങള്‍ നിലനില്‍ക്കേണ്ട ആവശ്യകതകള്‍ ഉപദേശിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്ന കുടുംബ വഴക്ക് എന്നത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ കോടതിയില്‍ പോകുന്നതും വക്കീല്‍ ഫീസായി വലിയ തുക നല്‍കേണ്ടി വരുമെന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് ഷോയിലേക്ക് ആളെ എത്തിക്കുന്ന്. കുടുംബ പ്രശ്നം പറഞ്ഞു തീര്‍ക്കാനുള്ള വേദി എന്ന വിധത്തില്‍ വേഗത്തില്‍ പരിഹാരം കാണാനാകുമെന്ന് വാഗ്ദാനം നല്‍കിയാണ് ചാനലിലേക്ക് ദമ്ബതികളെ വിളിച്ചു വരുത്തുന്നത്. എന്നാല്‍, പലപ്പോഴും ഷോയുടെ റേറ്റിംഗിനായി നടി പങ്കെടുക്കുന്നവരെ അധിക്ഷേപിച്ച്‌ സംസാരിക്കുന്നു. പരസ്പ്പരം ദമ്ബതികള്‍ ക്യാമറയ്ക്ക് മുന്നില്‍ വഴക്കിട്ടു കിട്ടിയാല്‍ അതും റേറ്റിംഗിനായി ഉപയോഗിക്കുന്നു എന്നുമാണ് ആക്ഷേപം. വിഷയത്തില്‍ കൈരളി ടിവിയുടെ എംഡി യോടും നടിയോടും മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം ചോദിക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം.


മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ച പരാതിയുടെ പൂര്‍ണ്ണ രൂപം ചുവടെ :


നടി ഉര്‍വ്വശി ജീവിതം സാക്ഷി എന്ന പരിപാടിയില്‍ വെറുമൊരു അവതാരക മാത്രമാണ്. ബഹുമാനപ്പെട്ട കേരള ലീഗല്‍ സര്‍വ്വീസസ് അഥോറിറ്റി(കോടതി) ജഡ്ജി അടങ്ങുന്ന പാനല്‍ മെമ്ബര്‍മാരുടെ മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് നടിയുടെ കര്‍ത്തവ്യം.


ബഹുമാനപ്പെട്ട കോടതിയുടെ മുന്നില്‍ ഇരുന്നു കൊണ്ട് പരിപാടിയില്‍ പങ്കെടുക്കുന്നവരെ അധിക്ഷേപിക്കുകയും സംസ്കാരത്തിനും അന്തസ്സിനും യോജിക്കാത്ത നിലവാരം കുറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച്‌ ഭീഷണിയുടെ സ്വരത്തില്‍ രോഷ പ്രകടനം നടത്തുന്നതും ബഹുമാനപ്പെട്ട കോടതിയെ പരസ്യമായി അവഹേളിക്കുന്നതിന് തുല്യവും നീതിന്യായ വ്യവസ്ഥക്ക് തന്നെ നാണക്കെടുണ്ടാക്കുന്നതുമാണ്.



നടി മദ്യപിച്ച്‌ ലക്കുകെട്ട് അസഭ്യം പറയുന്ന വീഡിയോകള്‍ നവ മാദ്ധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായതും ഈ വീഡിയോകള്‍ ഇപ്പോള്‍ യൂടൂബില്‍ല്‍ ലഭ്യവുമാണ്. ഇങ്ങനെയുള്ള ഒരു നടിക്ക് പ്രശ്ന പരിഹാരത്തിനായി വരുന്നവരെ ഉപദേശിക്കാന്‍ എന്ത് ധാര്‍മ്മീകതയാണുള്ളതെന്ന് കൂടി വ്യക്തമാക്കെണ്ടതുണ്ട്.



തെറ്റ് ചെയ്തവരെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം ബഹുമാനപ്പെട്ട കോടതിക്കാണ്. ലക്ഷണക്കിന് ആളുകള്‍ കാണുന്ന പരിപാടിയില്‍ പ്രശ്ന പരിഹാരത്തിനായി വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ മുന്നില്‍ ഇരുത്തി അധിക്ഷേപിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K