23 September, 2026 07:22:40 PM
അരുൺചന്ദ്, വിജുമോൻ എന്നിവർക്ക് എക്സലന്‍റ് ഇൻവെസ്റ്റിഗേഷൻ അവാർഡ്

കോട്ടയം: കോട്ടയം വിജിലൻസ് യൂണിറ്റിലെ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ 2025 ലെ കേരള വിജിലൻസ് ഡയറക്ടറുടെ "ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ" അവാർഡിന് അർഹരായി. സംസ്ഥാനത്തൊട്ടാകെ 22 പേർക്കാണ് ഈ അവാർഡ് ലഭ്യമായിട്ടുള്ളത്. മികച്ച അന്വേഷണ മികവിനും, അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ആത്മാർത്ഥമായും സത്യസന്ധമായും സർവീസ് ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിജിലൻസ് ഡയറക്ടർ നൽകുന്ന അവാർഡാണിത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അവാർഡ് ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കും.





