08 November, 2016 12:55:34 PM
ആറു വര്‍ഷത്തിന് ശേഷം ലാല്‍ തിരിച്ചെത്തുന്നു, നിര്‍മാതാവായി
ആറു വര്‍ഷത്തിന് ശേഷം ലാല്‍ തിരിച്ചെത്തുന്നു. നടനായല്ല, നിര്‍മാതാവായി. ആറു വര്‍ഷത്തിന് ശേഷം ഹണി ബി രണ്ടാം ഭാഗം നിര്‍മിച്ചുകൊണ്ടാണ് ലാലിന്റെ നേതൃത്വത്തിലുള്ള ലാല്‍ ക്രിയേഷന്‍സ് തിരിച്ചു വരുന്നത്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ഫെബ്രുവരിയിലാണ് ചിത്രത്തിന്‍റെ റിലീസ്. കൊച്ചിയാണ് പ്രധാന ലൊക്കേഷന്‍.
ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ് എന്നിവര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാളത്തില്‍ ബോക്സോഫീസ് കളക്ഷനുകള്‍ തകര്‍ത്ത ചിത്രമാണ് ഹണി ബീ. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഹണി ബീ 2. 2014ല്‍ പുറത്തിറങ്ങിയ ഹായ് ഐ ആം ടോണി എന്ന ജീനിന്റെ രണ്ടാമത്തെ ചിത്രം. ആസിഫ് അലി, ലാല്‍, മിയ ജോര്‍ജ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സൗഹൃദവുമായി ബന്ധപ്പെട്ടതായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരു കുടുംബ കഥയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആദ്യ ഭാഗം പോലെ രസകരമായ സംഭാഷണങ്ങളും മറ്റു രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് ലാല്‍ പറയുന്നു.