09 August, 2026 04:38:09 PM
ഗൂഡല്ലൂരിൽ കടുവ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

മലപ്പുറം: ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വെള്ളം ഒഴുക്കി വിടാൻ പോയതായിരുന്നു. ശേഷം മടങ്ങിവന്നില്ല. രാവിലെ തിരച്ചിൽ നടത്തിയപ്പോഴാണ് കടുവ കൊന്ന നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു.





