28 July, 2026 07:31:11 PM


ആലുവയിൽ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി



കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ കൈയില്‍ നിന്ന് പുസ്തകം വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു പെൺകുട്ടി ഇറങ്ങിയത്. പീന്നീട് കുട്ടിയെ കാണാതാകുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

കുട്ടിയുടെ പക്കലുണ്ടായിരുന്ന ഫോണ്‍ ആദ്യം സ്വിച്ച് ഓഫായിരുന്നു. ഇത് പിന്നീട് ഓണായി. ഇടയ്ക്കിടെ ഫോണ്‍ ഓണ്‍ ആകുന്നതിന്റെ അടിസ്ഥാനത്തിൽ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് ശക്തമാക്കി. ആദ്യം കാസര്‍കോട്, പിന്നീട് മംഗലാപുരം, മുംബൈ എന്നിവിടങ്ങളിലാണ് ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. പിന്നീടാണ് കുട്ടി പൂനെയിൽ ഉണ്ടെന്ന് മനസിലായത്. നേരത്തേ പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം പറഞ്ഞിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K