07 November, 2016 12:24:57 PM


ഏറ്റവും വിശ്വസിച്ച ആള്‍ തന്‍റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിയ്ക്കുന്നു - ആര്യ



ജീവിതത്തില്‍ ഏറ്റവും വിശ്വസിച്ച ഒരാളില്‍ നിന്ന് തനിയ്ക്ക് തിരിച്ചടി കിട്ടിയെന്ന് ടിവി അവതാരകയും അഭിനേത്രിയുമായ ആര്യ. സിനിമയിലും ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് ആര്യ കുടുംബ പ്രേക്ഷകരുടെ പ്രീയങ്കരി ആയി മാറിയത്. എന്നാല്‍ തന്‍റെ കരിയറും ജീവിതവും നശിപ്പിക്കാന്‍ തന്‍റെ അടുത്ത സുഹൃത്ത് ശ്രമിക്കുന്നു എന്നാണ് ആര്യ വെളിപ്പെടുത്തുന്നത്.



 ആദ്യമായി ഞാന്‍ ഔദ്യോഗികപരമായ അസൂയ എന്താണെന്ന് ഇപ്പോള്‍ മനസിലാക്കി. അതും ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയില്‍ നിന്ന്. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും ആര്യ പറയുന്നു.



എന്‍റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത സുഹൃത്തായിരുന്നു അവര്‍. ഞാനവരെ അന്ധമായി വിശ്വസിച്ചു. ഇപ്പോള്‍ ആ വ്യക്തി എന്‍റെ ജീവിതത്തെയും കരിയറിനെയും നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആര്യ പറയുന്നു. എന്നാല്‍ ആ സുഹൃത്തിന്‍റെ പേര് വെളിപ്പെടുത്താന്‍ ആര്യ തയ്യാറായിട്ടില്ല.



എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാളുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ ശക്തി ഇത്തരക്കാര്‍ക്ക് മറുപടി നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നേ എനിക്ക് താങ്കളോട് പറയാനുള്ളൂ, താങ്കളുടെ തന്ത്രം കൊള്ളാം, പക്ഷെ ജീവിതം എന്‍റേതാണ്. എനിക്കൊരിക്കലും താങ്കളെ പോലെ ആകാന്‍ കഴിയില്ല. താങ്കള്‍ക്ക് എന്നെ പോലെയും ആര്യ പറയുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K