18 July, 2026 04:08:25 PM


കൊടിയും ബാനറും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ല- കെ. മുരളീധരൻ



ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രാഷ്ട്രീയ ബാനറുകളും കൊടികളും സ്ഥാപിച്ചുകൊണ്ടുള്ള സൗജന്യ ഭക്ഷണ വിതരണത്തിന് നിയന്ത്രണം വരുന്നു. പകരം ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം വഴി സൗജന്യമായി ഭക്ഷണം നൽകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ആലപ്പുഴ മെഡിക്കൽ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആശുപത്രി പരിസരങ്ങളിൽ ബാനറും കൊടിയും പ്രകടമാക്കിക്കൊണ്ട് ഭക്ഷണം വിതരണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ എന്ന സംവിധാനത്തിലൂടെ ഭക്ഷണ വിതരണത്തിൽ പങ്കാളികളാകാം.

ആശുപത്രികളിലെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ജി. സുധാകരൻ നടത്തിയ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ഭക്ഷണ വിതരണത്തിന് പുതിയ മാനദണ്ഡം കൊണ്ടുവരാനുള്ള സർക്കാർ തീരുമാനവുമായി മുന്നോട്ട് പോകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930