23 November, 2026 09:55:21 AM


'മരണവീടുണ്ട്, ആഘോഷം വേണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല'; നാദാപുരത്ത് വിവാഹ ചടങ്ങിനിടെ കൂട്ടത്തല്ല്



കോഴിക്കോട്: നാദാപുരം തൂണേരിയിൽ വിവാഹ ചടങ്ങിനിടെ വരന്റെ സംഘവും നാട്ടുകാരും തമ്മിൽ കൂട്ടത്തല്ല്. ഞായറാഴ്ചയാണ് സംഭവം. പേരോട് നിന്നുള്ള വരനും സംഘവും പടക്കം പൊട്ടിച്ചും ബാന്റ്മേളവുമായാണ് വധുവിന്റെ വീട്ടിലെത്തിയത്. വിവാഹവീടിന് സമീപം മരണം നടന്ന ഒരു വീടുള്ളത് കൊണ്ട് ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വരന്റെ വീട്ടുകാരോട് മഹല്ല് കമ്മിറ്റിയും നാട്ടുകാരും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത് കേള്‍ക്കാതെ വരന്റെ വീട്ടുകാര്‍ പടക്കം പൊട്ടിക്കല്‍ തുടര്‍ന്നു. പിന്നാലെ ബാന്‍ഡ് അടിയും തുടര്‍ന്നു. ഇതോടെ നാട്ടുകാര്‍ ബാന്‍ഡ് മേളം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വരന്റെ സുഹൃത്തുക്കള്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. അത് വാക്കേറ്റമാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നീട് വരന്റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഭാരവാഹികളും എത്തിയ ശേഷമാണ് വരന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വധുവിന്റെ വീട്ടിലേക്ക് കയറ്റിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305