24 November, 2026 03:22:08 PM


വനിതാ ടിടിഇയോട് മോശമായി പെരുമാറി; യുവാവിനെതിരെ കേസ്



കോട്ടയം: എറണാകുളത്ത് വനിതാ ടിടിഇയോട് മോശമായി പെരുമാറിയ യുവാവിനെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. കായംകുളം സ്വദേശി ആബിദിനെതിരെയാണ് കേസെടുത്തത്. ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യം ചെയ്തതിന് വനിതാ ടിടിഇയോട് മോശമായി പെരുമാറിയെന്നാണ് പരാതി. എറണാകുളം സൗത്ത് റെയിൽവേ പൊലീസാണ് കേസ് എടുത്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. യുവാവ് ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു. പരിശോധനയ്ക്കിടെ ടിക്കറ്റില്ലാത്ത യുവാവിനെ ഉദ്യോ​ഗസ്ഥ ചോദ്യം ചെയ്തു. തുടർന്നാണ് യുവാവ് മോശമായി പെരുമാറിയത്. ട്രെയിൻ കോട്ടയം ഭാഗത്ത് എത്തിയപ്പോഴാണ് അതിക്രമം നടന്നത്. കേസ് കോട്ടയം റെയിൽവേ പൊലീസിന് കൈമാറും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292