06 November, 2016 10:13:52 PM
പുലിമുരുകന്‍ ഇന്‍റര്‍നെറ്റില്‍; മുപ്പതോളം പേര്‍ ചിത്രം ഡൗൺലോഡ് ചെയ്തു
തിരുവനന്തപുരം: പുലിമുരുകന്‍റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതോടെ അണിയറ പ്രവർത്തകർ പോലീസിൽ പരാതി നൽകി. തമിഴ് റോക്കോഴ്സ് അടക്കം നാല് വെബ്സൈറ്റുകളിലാണ് ചിത്രം പ്രചരിക്കുന്നത്. കഴിഞ്ഞ രാത്രിയാണ് ചിത്രം സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. യുഎഇയില്‍ പടം റിലീസായി ദിവസങ്ങള്‍ക്കുള്ളിലാണ് തീയറ്റര്‍ പ്രിന്‍റ് ഇന്‍റര്‍നെറ്റില്‍ ലഭ്യമായത് എന്നതാണ് ശ്രദ്ധേയം.
വെബ് സൈറ്റിൽ ചിത്രം പ്രത്യക്ഷപ്പെട്ട വിവരം വാട്സ് ആപ്പ് വഴി വൈറലായതിനെ തുടർന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ സൈബർ ഡോമിന് പരാതി നൽകി. ഇതേതുടർന്ന് സൈബർ ഡോം വ്യാജപതിപ്പ് സൈറ്റുകളിൽ നിന്നും നീക്കം ചെയ്തു.
ഇതിനിടെ 28 പേർ ചിത്രം ഡൗൺലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചിത്രത്തിന്റെ നിർമാതാവ് ടോമിച്ചൻ മുളക്പാടം ആന്റിപൈറസി സെല്ലിന് പരാതി നൽകിയിട്ടുണ്ട്. ആന്റി പൈറസി സെല്ലും സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചിത്രം ആരൊക്കെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തുവെന്ന കാര്യവും സൈബർ ഡോം ശേഖരിക്കുന്നുണ്ട്.