22 July, 2026 01:01:05 PM
കുറുവ കേസിൽ പ്രോസിക്യൂഷന് വൻ തിരിച്ചടി; കട്ടുപൂച്ചനെ വെറുതെ വിട്ടു

ആലപ്പുഴ: മാസങ്ങളോളം കേരളത്തിൽ ഭീതി വിതച്ച കുറുവ സംഘത്തിൻ്റെ കവർച്ചക്കേസുകളിൽ പ്രോസിക്യൂഷന് വൻ തിരിച്ചടി. രണ്ടാംപ്രതി കട്ടുപൂച്ചനെ വെറുതെ വിട്ടു. മോഷണക്കേസ് തെളിയിക്കാനായില്ല ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു.
സംഘത്തലവൻ കാട്ടുപൂച്ചൻ, സന്തോഷ് സെൽവം എന്നിവരായിരുന്നു കേസിലെ പ്രതികൾ. അതിസാഹസികമായാണ് സംഘത്തലവൻ കാട്ടുപൂച്ചനെയും കൂട്ടാളി സന്തോഷ് സെൽവത്തെയും പൊലീസ് പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിലും വേഷം മാറി അരിച്ചു പെറുക്കിയാണ് പൊലീസ് കാട്ടുപൂച്ചനെ കസ്റ്റഡിയിലെടുത്തത്.
പനങ്ങാട് പാലത്തിനടിയിൽ താവളമടിച്ചിരുന്ന നാടോടികളുടെ സംഘത്തിൽ നിന്നാണ് സന്തോഷ് സെൽവനെ പിടികൂടിയത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണമായിരുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം കുറുവാ സംഘത്തിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ കേസ്. ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും നിരത്തിയാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചതെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു. പൊലീസ് നടപടികളിൽ വീഴ്ചയുണ്ടായെന്നാണ് പ്രതിഭാഗത്തിൻ്റെ ആരോപണം.






