05 June, 2026 02:17:20 PM
അതിരമ്പുഴയില്‍ വീടിൻ്റെ മേൽക്കൂര ഇടിഞ്ഞ് വീണു; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

ഏറ്റുമാനൂര്‍: അതിരമ്പുഴ നാല്‍പ്പാത്തിമലയില്‍ മഴയെ തുടർന്ന് വീടിൻ്റെ മേൽക്കൂര പൂർണമായും ഇടിഞ്ഞു വീണു. കുട്ടികൾ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. കാഞ്ഞിരംകാലയിൽ ബിനോയ് മാത്യുവിൻ്റെ വീടാണ് തകർന്നത്. ബിനോയുടെ ഭാര്യ ടിനു, മക്കളായ എബിൾ, ബ്രയാൻ എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം.





