05 June, 2026 12:05:48 PM
സ്ത്രീകളുടെ കരങ്ങളിൽ ഹരിതവിപ്ലവം: 'എന്‍റെ അടുക്കളത്തോട്ടം' പദ്ധതിയ്ക്ക് തുടക്കം

ഏറ്റുമാനൂർ: വീട്ടുമുറ്റത്തെ പച്ചപ്പിലൂടെ ആരോഗ്യവും സ്വയംപര്യാപ്തതയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷന്‍ വീട്ടമ്മമാർക്കായി വിഭാവനം ചെയ്ത 'എന്‍റെ അടുക്കളത്തോട്ടം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി വിത്തുകളും തൈകളും പോലീസ് ഉദ്യോഗസ്ഥ ജ്യോതി കൃഷ്ണകുമാറിന് നല്‍കികൊണ്ട് ഏറ്റുമാനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷ മേരിക്കുട്ടി ജോസഫ് നിർവഹിച്ചു.

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വൃക്ഷതൈനടീലിന്‍റെയും വിതരണത്തിന്‍റെയും ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം സനില്‍ ജോസഫ് നിര്‍വഹിച്ചു. ആദ്യവൃക്ഷതൈ സോണിയാ വി നായര്‍ ഏറ്റുവാങ്ങി. ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ബി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
ഓരോ വീട്ടിലും ഒരു അടുക്കളത്തോട്ടം എന്ന ആശയം പ്രാവർത്തികമാക്കുന്നതിലൂടെ വിഷരഹിത പച്ചക്കറികളുടെ ഉൽപാദനം വർധിപ്പിക്കുക, കുടുംബങ്ങളുടെ പോഷകസുരക്ഷ ഉറപ്പാക്കുക, സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്നീ ലക്ഷ്യങ്ങളോടെ അസോസിയേഷന്‍ ആരംഭിച്ച 'എന്‍റെ അടുക്കളത്തോട്ടം' പദ്ധതി തികച്ചും മാതൃകാപരമാണെന്ന് മേരിക്കുട്ടി ജോസഫ് പറഞ്ഞു. കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പരസഹകരണവും സൌഹൃദവും ശക്തിപ്പെടുത്താന്‍ ഈ പദ്ധതി ഉപകരിക്കട്ടെ എന്ന് അവര്‍ ആശംസിച്ചു.

പരിസ്ഥിതിയോടുള്ള സ്നേഹവും പ്രതിബദ്ധതയും ജൂണ്‍ 5ന് മാത്രം ചിന്തിക്കേണ്ട ഒന്നല്ല എന്നും വര്‍ഷത്തില്‍ 365 ദിവസവും പ്രകൃതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ നാം ഓരോരുത്തരും വിവിധ രീതിയില്‍ ഇടപെടേണ്ടതുണ്ടെന്നും സനില്‍ ജോസഫ് പറഞ്ഞു. നമ്മുടെ പൂര്‍വികര്‍ നമ്മെ ഏല്‍പ്പിച്ച ഭൂമിയില്‍ വരുംതലമുറയ്ക്കും ജീവിക്കണം എന്ന ചിന്തയോടെ വേണം ഓരോരോത്തരും പ്രവര്‍ത്തിക്കേണ്ടതെന്ന് മാതൃകാകര്‍ഷകന്‍ കൂടിയായ സനില്‍ ജോസഫ് ചൂണ്ടികാട്ടി.

അസോസിയേഷൻ സെക്രട്ടറി ജി വിനോദ് കുമാര്‍ ആമുഖപ്രസംഗം നടത്തി. രക്ഷാധികാരി ദിനേശ് ആര്‍ ഷേണായ്, ജോയിന്‍റ് സെക്രട്ടറിമാരായ എം.എസ്.അപ്പുകുട്ടന്‍ നായര്‍, ടി.ജി.രാമചന്ദ്രന്‍ നായര്‍, ഭാരവാഹികളായ കെ.പി.രവികുമാര്‍, ഹരികുമാര്‍ ജി.നായര്‍, കൃഷ്ണന്‍കുട്ടി കുറുപ്പ്, സ്ത്രീശക്തി കോര്‍ഡിനേറ്റര്‍ അമ്മിണി സുശീലന്‍ നായര്‍, ശ്രീകല രാജു, ബീന തുടങ്ങിയവര്‍ സംബന്ധിച്ചു.





