31 May, 2026 01:52:06 PM
'ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല'; മന്ത്രി ബിന്ദുവിനെ തിരുത്തി 'ബിർണാണി' താരം ശങ്കു

തിരുവനന്തപുരം: അങ്കണവാടിയില്‍ 'ബിര്‍ണാണി' ചോദിച്ച് വൈറലായ ശങ്കു വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. മന്ത്രി ബിന്ദു കൃഷ്ണയുടെ ഒരു പരാമര്‍ശത്തെ തിരുത്തിയാണ് ശങ്കു വാര്‍ത്തകളില്‍ ഇടംനേടിയത്. കൊല്ലം ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണിയുടെ കൊച്ചു മകനാണ് ശങ്കു എന്നായിരുന്നു ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് മറുപടിയുമായാണ് ശങ്കു രംഗത്തെത്തിയത്.
'പുതിയ മന്ത്രി ആന്റി പറഞ്ഞു, ഞാന്‍ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാന്‍ രാധാമണി ചേച്ചീടെയൊന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മയുടെ പേര് ഓമന. എന്റെ അമ്മാമ്മയുടെ പേര് റീന തങ്കപ്പൻ. ഇത്രേയൂള്ളൂ കാര്യം' എന്നാണ് ശങ്കു വീഡിയോയില്‍ പറഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അവനെ എനിക്ക് ഇഷ്ടാണ് ബിർണാണി ചോദിച്ച കുഞ്ഞുണ്ടല്ലോ അവൻ ചവറയിലെ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ചുമകനാണ് എന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ശങ്കുവിനെ ആശ്വസിപ്പിച്ച് മുൻ മന്ത്രി വീണ ജോർജിൻ്റെ പോസ്റ്റ്." ശങ്കുക്കുട്ടാ, പോട്ടെ സാരമില്ല കേട്ടോ "എന്നായിരുന്നു മുൻ മന്ത്രിയുടെ കമൻ്റ്.
അംഗനവാടിയില്‍ ബിർണാണീം പൊരിച്ച കോഴീം വേണമെന്ന് ആവശ്യപ്പെടുന്ന ശങ്കുവിൻ്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ അന്നത്തെ മന്ത്രി വീണ ജോര്‍ജ് അംഗനവാടിയിലെ ഭക്ഷണ മെനു പരിഷ്കരിച്ചിരുന്നു. എന്നാല്‍ ബിരിയാണി കൊടുക്കുന്നത് പ്രയാസമാണെന്നാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ വാക്കുകള്‍. കുട്ടികളുടെ ഇഷ്ടം കണക്കിലെടുത്ത് മെനു പരിഷ്കരിക്കുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കിയിട്ടുണ്ട്.






