30 May, 2026 12:06:34 PM


സ്വന്തം ആവശ്യത്തിന് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തി; യുവാവ് പിടിയിൽ



തിരുവനന്തപുരം: വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ യുവാവിനെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയായ പൊഴിയൂരിന് സമീപം പുല്ലുവേറ്റി വീട്ടില്‍ അജിനെ (29) യാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിന് ചുറ്റുമായി എട്ടോളം കഞ്ചാവ് ചെടികളായിരുന്നു പരിപാലിച്ചിരുന്നത്. ഇയാള്‍ സ്വന്തം ആവശ്യത്തിന് കഞ്ചാവ് നട്ടു പരിപാലിക്കുകയായിരുന്നെന്ന് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വിവിധ വലിപ്പങ്ങളിലുള്ള ചെടികള്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന അജിനെയും സംഘം കസ്റ്റഡിയിലെടുത്തു.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942