29 May, 2026 08:15:46 PM
ഡോ. എ കൗഷിഗൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ഡോ. എ. കൗഷിഗൻ സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. നിലവിൽ പട്ടികജാതി - പട്ടികവർഗ വികസന വകുപ്പിലെ സെക്രട്ടറിയായി ചുമതല വഹിക്കുന്നുണ്ട്. അതോടൊപ്പം തുറമുഖ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ചുമതല വഹിക്കുന്നതിനിടെയാണ് ഡോ. എ. കൗഷിഗന് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമനം നൽകുന്നത്.
മുൻ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സ്ഥലം മാറിയതിനെ തുടർന്നാണ് നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഡോ. എ. കൗഷിഗൻ, ഡോ. വീണ എൻ. മാധവൻ, ഡോ. കെ. വാസുകി, ടി.വി. അനുപമ എന്നീ നാല് പേരുടെ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. ഇതിൽ നിന്നാണ് എ. കൗഷിഗനെ തെരഞ്ഞെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചിട്ടുള്ളത്.






