29 May, 2026 07:33:07 AM


ഡൽഹിയിൽ വീടിന് തീപിടിച്ച് റിട്ട ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു



ന്യൂ​ഡ​ൽ​ഹി: വീ​ടി​ന് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. മ​ക​ന് പ​രി​ക്കേ​റ്റു. ഡ​ൽ​ഹി​യി​ലെ ഹൗ​സ് ഖാ​സ് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം. ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​യ ധ​നേ​ന്ദ​ർ കു​മാ​റാ​ണ് (80) മ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ​യും മ​ക​നെ​യും വീ​ട്ടി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. മ​ക​ൻ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. 

ബുധനാഴ്ച രാ​ത്രി 11.10 നാ​ണ് തീ​പി​ടി​ച്ച വി​വ​രം അ​റി​യു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​ന​ന്ത് മി​ത്ത​ൽ പ​റ​ഞ്ഞു. ഉ​ട​ൻ പോ​ലീ​സ് സം​ഘ​ങ്ങ​ളും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു. വീ​ട്ടി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​സി​യു​ടെ ഇ​ൻ​ഡോ​ർ യൂ​ണി​റ്റി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​മാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ക്കു​ന്ന സൂ​ച​ന. 

സം​ഭ​വ​സ​മ​യം കു​ടും​ബാം​ഗ​ങ്ങ​ളും വീ​ട്ടു​ജോ​ലി​ക്കാ​രും ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക്രൈം ​ടീം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 935