25 May, 2026 12:33:30 PM


സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല- ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ



തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. സ​ർ​ജ​റി​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. ആ​ശു​പ​ത്രി​ക​ളി​ൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം. ഇ​തു​വ​രെ എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​ത​ല്ല, ഇ​നി അ​ങ്ങോ​ട്ട് എ​ന്താ​ണ് എ​ന്നാ​ണ് ച​ർ​ച്ച വേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​രു​ന്നു കി​ട്ടാ​തെ രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ട​രു​ത്. സ​ർ​ജ​റി പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത് പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ർ​ത്ത​ക​ൾ സ​ത്യ​സ​ന്ധ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡോ​ക്ട​ർ​മാ​രു​ടെ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ പി​ഴ​വി​ൽ റി​പ്പോ​ർ​ട്ട് കി​ട്ടി​യി​ട്ടു​ണ്ട്. മ​റ്റെ​വി​ടെ​യെ​ങ്കി​ലും ചി​കി​ത്സ​യ്ക്ക് പോ​യോ എ​ന്ന സം​ശ​യ​ത്തി​ന്റെ ആ​നു​കൂ​ല്യം ന​ൽ​കി​യു​ള്ള റി​പ്പോ​ർ​ട്ട് ആ​ണ് ത​ന്ന​ത്. പ​ക്ഷേ അ​ത് മു​ഖ​വി​ല​യ്ക്ക് എ​ടു​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ര​ണ്ടെ​ണ്ണം നി​ർ​ത്ത​ലാ​ക്കി​യെ​ന്നും അ​ത് പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​ന​മാ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927