19 May, 2026 09:14:38 AM


വിവാഹസംഘം സഞ്ചരിച്ച വാഹനത്തിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചു കയറി; 12 പേര്‍ക്ക് ദാരുണാന്ത്യം



മുംബൈ: വിവാഹസംഘം സഞ്ചരിച്ച വാഹനത്തിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറി 12 പേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മുംബൈ-അഹമ്മദാബാദ് ഹൈവേയിലായിരുന്നു സംഭവം. വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രക്കിലേക്ക് അമിത വേഗത്തിലെത്തിയ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ട്രക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ 25-ഓളം പേരെ കാസ ഉപജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951