13 May, 2026 01:24:28 PM


തമിഴ്‌നാട് നിയമസഭയിൽ 144 അംഗങ്ങളുടെ 'വിശ്വാസം' നേടി മുഖ്യമന്ത്രി വിജയ്



ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ നടന്ന കനത്ത രാഷ്ട്രീയ പോരാട്ടത്തിനൊടുവിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. വിശ്വാസ വോട്ടെടുപ്പിൽ നിന്ന് ഡിഎംകെ അംഗങ്ങൾ ഇറങ്ങിപ്പോയി. സഭയിലെ 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്. ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെയും പിന്തുണ സർക്കാരിന് ലഭിച്ചു. 22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 

മുന്‍ സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച എല്ലാ ക്ഷേമ പദ്ധതികളും സംരംഭങ്ങളും ടിവികെ ഭരണത്തിന് കീഴിലും തുടരുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയ്ക്ക് ഉറപ്പുനല്‍കി. തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട്, ഭരണകക്ഷിയായ ടിവികെ പരസ്യമായ കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942