11 May, 2026 11:30:08 AM
ആരും പിന്‍മാറാന്‍ തയ്യാറല്ല; പോര് അടങ്ങിയ ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡില്‍ ധാരണ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും.






