08 May, 2026 03:39:36 PM


ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു



ഗൂഡല്ലൂർ: ഗൂഡല്ലൂർ അയ്യൻകൊല്ലിക്ക് സമീപം തട്ടാൻപാറ മുരുക്കംപാടി ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മുരുക്കം പാടി സ്വദേശി ചെമ്പൻ (65) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന വിഷ്ണു പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ വീടിന് പുറത്തിറങ്ങിയ സമയത്താണ് ഇവർക്ക് നേരെ ആനയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942