08 May, 2026 01:46:10 PM


കെപിസിസി ഓഫീസിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം



തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കിടെ കോൺഗ്രസിലെ ഫ്ലക്സ് യുദ്ധം മുറുകുന്നു. കെപിസിസി ഓഫീസിന് മുന്നിൽ വെച്ച കെ സി വേണുഗോപാലിന്റെ ഫ്ലക്‌സ് ബോര്‍ഡില്‍ കരി ഓയില്‍ പ്രയോഗം നടത്തി. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് കരി ഓയില്‍ ഒഴിച്ചത്. പിന്നാലെ ബോര്‍ഡുകള്‍ നീക്കം ചെയ്തു. 'We Want KC... Warm Welcome Leader' എന്നെഴുതിയ ബോർഡിലാണ് കരി ഓയിലൊഴിച്ചത്. കെപിസിസി ഓഫീസ് പരിസരത്തെ കെ സി അനുകൂല ബോര്‍ഡുകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. തിരുവനന്തപുരം സെക്രട്ടേറിയേറ്റ്, എംഎൽഎ ഹോസ്റ്റൽ, പാളയം, വെള്ളയമ്പലം തുടങ്ങിയ സ്ഥലങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308